റാന്നി : അരയാഞ്ഞിലിമണ്ണിൽ പമ്പാനദിയുടെ മണൽത്തട്ടിൽ കുട്ടികളോടൊപ്പം പന്ത് എറിഞ്ഞും ബാറ്റുവീശിയും ജില്ലാകളക്ടർ. ഇടകടത്തി ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾക്കൊപ്പമായിരുന്നു കളക്ടറുടെ കളി. പ്രകൃതി രമണീയത തുളുമ്പുന്ന ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ചിത്രം കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ കമന്റ് ചെയ്തപ്പോൾ അദ്ദേഹം കളിക്കാൻ എത്തുമെന്ന് കുട്ടികൾ കരുതിയിരുന്നില്ല. കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല എന്ന കുറിപ്പോടെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടിലെ പാടത്തും പറമ്പത്തും ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടിക്കൂട്ടങ്ങൾ സജീവമായത്. കളി സ്ഥലങ്ങളുടെ പേരും സ്ഥലവും ചിത്രവും സഹിതം കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്ത് കളക്ടർക്കൊപ്പം പന്തടിക്കാൻ ഊഴം കാത്തിരിക്കുകയാണ് നാട്ടിൻപ്പുറത്തെ കൂട്ടുകാർ.
0 Comments
Leave a Reply. |
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |