അത്തിക്കയം - നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ മൂന്നും, നാലും വാർഡുകളിലെ ആശാ വർക്കർമാരെ അതാതു വാർഡുകളിൽ നിന്നും മാറ്റാനുള്ള നടപടിയിൽ പ്രദിഷേദിച്ചു പത്തനംതിട്ട ജില്ലാ ആശാ വർക്കർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) ൻറെ നേതൃത്വത്തിൽ നാളെ മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു. കോവിഡ് വാക്‌സിനേഷൻ നടക്കുന്ന സാഹചര്യത്തിൽ വാർഡുകളിലെ ജനങ്ങളുടെ കൃത്യമായി അറിയാവുന്ന ആശാ പ്രവർത്തകരെ മാറ്റുന്നത് അനവസരത്തിൽ ഉള്ള നടപടിയാണെന്നാണ് ഇവർ ആരോപിക്കുന്നത്.ആശാ പ്രവർത്തകരോടുള്ള ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം ഉണ്ട്. |