റാന്നി - നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കൊച്ചുകുളത്ത് രണ്ടു ദിവസമായി ഭീതി പരത്തി ഒറ്റയാൻ. കാടും വിട്ടു കൃഷിയിടവും നശിപ്പിച്ച ശേഷം കഴിഞ്ഞ രാത്രിയിൽ കുടമുരുട്ടി അംബേദ്‌കർ റോഡിലും കാട്ടാനയെത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്. രണ്ടു ദിവസം മുമ്പ് കഴിഞ്ഞ രാത്രി കൊച്ചുകുളം എസ്.എൻ.ഡി.പി പ്രാർത്ഥന മന്ദിരത്തിന്റെ തൊട്ടടുത്തുവരെ കാട്ടാന എത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കൊച്ചുകുളം ഓലിക്കൽ വീട്ടിൽ ഒ.കെ പണിക്കരുടെ പറമ്പിലെ വാഴയും, റബർ തൈമരങ്ങളും, തെങ്ങും ആന നശിപ്പിച്ചിരുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ രണ്ടു ദിവസമായി കാട്ടാന ഭീതി പരത്തുകയാണ്. അംബേദ്‌കർ റോഡിലൂടെ ഇറങ്ങി തോട് മുറിച്ചു കടന്നു പറമ്പിലെ മുള്ളുവേലികളും തകർത്തിരുന്നു. സന്ധ്യ മയങ്ങിയാൽ ആനയെ ഭയന്ന് മുറ്റത്ത് പോലും ഇരിങ്ങൽ പറ്റാത്ത അവസ്ഥയാണെനന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും, ശബ്ദം ഉണ്ടാക്കിയും പുലർച്ചയോടെയാണ് കാട്ടാനയെ പ്രദേശത്തു നിന്നും രണ്ടു ദിവസമായി തുരത്തുന്നത്. പടക്കം പൊട്ടുമ്പോൾ അൽപ ദൂരം മാറി നിന്ന ശേഷം വീണ്ടും അതെ സ്ഥലത്ത് കാട്ടാന എത്തുന്നുണ്ട്.
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |