റാന്നി - പെരുനാട് അത്തിക്കയം റോഡിൽ ചേന്നംപാറയിൽ സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. പെരുനാട് കെ.എസ്.ഈ.ബി ഓവർസിയർ രാജേന്ദ്രൻ സഞ്ചരിച്ച സ്കൂട്ടറാണ് ബുധൻ ഉച്ചക്ക് 1.30 ന് നിയത്രണം നഷ്ടപ്പെട്ട് പെരുനാട് കോട്ടയം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് ഇടിച്ചു കയറിയത്. സ്കൂട്ടർ ബസ്സിൽ ഇടിക്കും മുമ്പ് എടുത്തു ചാടിയത് കൊണ്ട് മാത്രമാണ് രാജേന്ദ്രൻ രക്ഷപെട്ടത്.വീഴ്ചയിൽ കാൽമുട്ടുകൾക്കും, കൈക്കും നേരിയ പരിക്കുകളുണ്ട്. സ്കൂട്ടർ ഏതാണ്ട് പൂർണ്ണമായി ബസ്സിനടിയിലകപ്പെട്ടു. ജോലി സംബന്ധമായി നാറാണംമൂഴി കോലിഞ്ചിയിൽ എസ്റ്റിമേറ്റ് എടുത്തു തിരികെ പെരുനാട് കെ.എസ്.ഈ.ബി ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ രാജേന്ദ്രൻ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഒരാഴ്ച മുമ്പാണ് ഇതേ പാതയിൽ കണ്ണമ്പള്ളിയിൽ സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു ഒരാൾ മരണമടഞ്ഞത്. |