Athikayam.in
  • Home
  • Directory
    • Government Offices
    • Education Institution
    • Shops Contact Numbers
    • RealEstate
    • Religious
  • Tourism
  • Blood Bank
  • Gallery
    • Images
    • Video
  • Downloads
  • Local News
  • Contacts

തെരുവ് വിളക്ക് സ്ഥാപിക്കണം

8/4/2021

0 Comments

 
Picture
അത്തിക്കയം  : നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡ് കടുമീൻചിറ കട്ടിക്കൽ ഗുരുമന്ദിരം മുതൽ ചപ്പാത്തു വരെ രാത്രിയായാൽ വെളിച്ചമില്ല. ഈ ഭാഗങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തതുമൂലം രാത്രി കാലങ്ങളിൽ ആളുകൾക്ക് ഇതുവഴി സഞ്ചരിക്കാൻ ഭയമാണ്. സന്ധ്യ കഴിയുമ്പോൾ കാട്ടുപന്നിയുടെ വിഹാര കേന്ദ്രമാണ് പ്രദേശം. ഒരു വർഷത്തിന് മുമ്പ് റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിക്കുകയും തുടർന്ന് മയക്കു വെടി വയ്ക്കാൻ വന്ന വനപാലകരിൽ ഒരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി ആളുകൾ വെളുപ്പിനെ ഈ മേഖലകളിൽ റബർ ടാപ്പിംഗിനായി പോകുന്ന വഴികൂടിയാണ്. അടിയന്തര ആവശ്യം മനസിലാക്കി ഈ പ്രദേശത്തു എത്രയും വേഗം തെരുവ് വിളക്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments

അനിശ്ചിതകാല സത്യാഗ്രഹത്തിന് ആശാ വർക്കർമാർ

8/4/2021

0 Comments

 
Picture
അത്തിക്കയം - നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ മൂന്നും, നാലും വാർഡുകളിലെ ആശാ വർക്കർമാരെ അതാതു വാർഡുകളിൽ നിന്നും മാറ്റാനുള്ള നടപടിയിൽ പ്രദിഷേദിച്ചു പത്തനംതിട്ട ജില്ലാ ആശാ വർക്കർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) ൻറെ നേതൃത്വത്തിൽ നാളെ മുതൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നു. കോവിഡ് വാക്‌സിനേഷൻ നടക്കുന്ന സാഹചര്യത്തിൽ വാർഡുകളിലെ ജനങ്ങളുടെ കൃത്യമായി അറിയാവുന്ന ആശാ പ്രവർത്തകരെ മാറ്റുന്നത് അനവസരത്തിൽ ഉള്ള നടപടിയാണെന്നാണ് ഇവർ ആരോപിക്കുന്നത്.ആശാ പ്രവർത്തകരോടുള്ള ഈ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപണം ഉണ്ട്.
0 Comments

പെരുമ്പാമ്പിനെ പിടികൂടി

7/25/2021

0 Comments

 
Picture
അത്തിക്കയം: പെരുമ്പാമ്പിനെ പിടികൂടി. അത്തിക്കയം - കണ്ണമ്പള്ളി കൈമുട്ടുംപറമ്പിൽ തോമസ് ജോണിന്റെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ 10ന് പുരയിടത്തിൽ ഉണ്ടായിരുന്ന വലയിൽ കുടുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പർ റെജി വാലുപുരയിടത്തിൽ, പൊതു പ്രവർത്തകനായ ജോൺ മാത്യു ചക്കിട്ടയിൽ എന്നിവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കരികുളം ഫോറസ്ററ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തു ചാക്കിലാക്കിയ ശേഷം കൊണ്ട് പോകുകയായിരുന്നു. ഡെപ്പ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്
0 Comments

ഒട്ടുപാൽ മോഷണം പോകുന്നതായി പരാതി

7/25/2021

0 Comments

 
അത്തിക്കയം  : കടുമീൻചിറ കട്ടിക്കൽ എക്സ് സർവീസ് മെൻ കോളനിയിലെ റബർ തോട്ടങ്ങളിൽ നിന്നും വ്യാപകമായി ഓട്ടുപാലും മറ്റും മോഷണം പോകുന്നതായി പരാതി. പലരും രാവിലെ റബർ ടാപ്പിംഗിനായി എത്തുമ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം കടുമീൻചിറ സ്വദേശിയായ താനുവേലിൽ പ്രസന്നൻ എന്ന വ്യക്തിയുടെ പറമ്പിൽ നിന്നും പകുതിയിൽ കൂടുതൽ മരങ്ങളിലെ ഓട്ടുപാലും, ചിരട്ടകളിൽ ഊറി വീണ റബർ ചണ്ടികളും മോഷണം പോയിരുന്നു. പലദിവസങ്ങളിലായി പലരുടെ പറമ്പുകളിൽ നിന്നും പതിനായിരക്കണക്കിന് രൂപ വിലവരുന്ന ഓട്ടുപാലാണ് മോഷണം പോകുന്നത്. റബർ ഷീറ്റിന് വിലകുറഞ്ഞ സാഹചര്യത്തിൽ പലരും റബർ വെട്ടിയതിനു ശേഷം ഷീറ്റാക്കാതെ ഓട്ടുപാലാക്കുന്നുണ്ട്. പലരുടെയും വരുമാന മാർഗമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. പാെലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് സ്ഥല ഉടമകളും റബർ ടാപ്പിംഗ് തൊഴിലാളികളും.
0 Comments
Forward>>

    Author

    നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ്  ഉപയോഗിക്കുക  

Powered by Create your own unique website with customizable templates.