അത്തിക്കയം :നാറാണം മൂഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ കുളമാംകുഴി- പുരക്കൽപ്പടി റോഡിൽ ന്യൂ ഇന്ത്യ ചർച്ചിന് സമീപം ജില്ലാ പഞ്ചായത്ത് ഫണ്ട് 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച പുതിയ കലുങ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ് നിർവഹിച്ചു. വാർഡ് മെമ്പർ റോസമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഗ്രേസി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റെജി വാലു പുരയിടത്തിൽ, ഓമന പ്രസന്നൻ, ബീന ജോബി, ജോർജ് ജോസഫ്, സണ്ണി മാത്യു, ജെയിംസ് കക്കാട്ടുകുഴി, എന്നിവർ പ്രസംഗിച്ചു |