റാന്നി - നാറാണം മൂഴി ഗ്രാമപഞ്ചായത്ത് തല കർഷക ദിനാഘോഷം പഞ്ചായത്ത് ഹാളിൽ വച്ച് റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ നിർവഹിച്ചു. നാറാണം മൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഗ്ലാഡീസ് ജോസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറാംപ്ലാക്കൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഓമന പ്രസന്നൻ, തോമസ് ജോർജ്, ആനിയമ്മ അച്ചൻകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, റാന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മീനാ മേരി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പഞ്ചായത്ത് തല മികച്ച കർഷകരെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |