അത്തിക്കയം - നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)നേത്രത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.. പഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സുതാര്യമായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പൊ നിലവിൽ ഉള്ളത്.ആശാ പ്രവർത്തകരോട് രഷ്ട്രീയമായ പ്രതികാര നടപടികൾ അവസാനിപ്പിച്ചു സമരം അവസാനിപ്പിക്കാൻ പഞ്ചായത്തു ഭരണസമിതി മുന്നോട്ട് വരണമെന്നും ഇല്ലാത്തപക്ഷം സമരം ശക്തിപെടുത്തി തന്നെ മുന്നോട്ട് പോകുമെന്നും സമരം ഉത്ഘാടനം ചെയ്ത സി.ഐ.ടി.യു ജില്ലാ ജോ:സെക്രട്ടറി സ :എസ് ഹരിദാസ് പറഞ്ഞു.സമരത്തിൽ എം ബി പ്രഭാവതി, ജ്യോതിശ്രീനിവാസ്, വി ജി റെജി,ലീല ഗംഗാധരൻ, മിഥുൻ മോഹൻ, ഷാജി പതാലിൽ, സന്ധ്യ അനിൽകുമാർ, ഷീജ വാസുദേവൻ, സുമ വിജയകുമാർ എന്നിവർ സംസാരിച്ചു
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |