അത്തിക്കയം: പെരുമ്പാമ്പിനെ പിടികൂടി. അത്തിക്കയം - കണ്ണമ്പള്ളി കൈമുട്ടുംപറമ്പിൽ തോമസ് ജോണിന്റെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ 10ന് പുരയിടത്തിൽ ഉണ്ടായിരുന്ന വലയിൽ കുടുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് മെമ്പർ റെജി വാലുപുരയിടത്തിൽ, പൊതു പ്രവർത്തകനായ ജോൺ മാത്യു ചക്കിട്ടയിൽ എന്നിവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് കരികുളം ഫോറസ്ററ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തു ചാക്കിലാക്കിയ ശേഷം കൊണ്ട് പോകുകയായിരുന്നു. ഡെപ്പ്യൂട്ടി റേഞ്ച് ഓഫീസർ എസ്.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത് |