അത്തിക്കയം : കടുമീൻചിറ കട്ടിക്കൽ എക്സ് സർവീസ് മെൻ കോളനിയിലെ റബർ തോട്ടങ്ങളിൽ നിന്നും വ്യാപകമായി ഓട്ടുപാലും മറ്റും മോഷണം പോകുന്നതായി പരാതി. പലരും രാവിലെ റബർ ടാപ്പിംഗിനായി എത്തുമ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം കടുമീൻചിറ സ്വദേശിയായ താനുവേലിൽ പ്രസന്നൻ എന്ന വ്യക്തിയുടെ പറമ്പിൽ നിന്നും പകുതിയിൽ കൂടുതൽ മരങ്ങളിലെ ഓട്ടുപാലും, ചിരട്ടകളിൽ ഊറി വീണ റബർ ചണ്ടികളും മോഷണം പോയിരുന്നു. പലദിവസങ്ങളിലായി പലരുടെ പറമ്പുകളിൽ നിന്നും പതിനായിരക്കണക്കിന് രൂപ വിലവരുന്ന ഓട്ടുപാലാണ് മോഷണം പോകുന്നത്. റബർ ഷീറ്റിന് വിലകുറഞ്ഞ സാഹചര്യത്തിൽ പലരും റബർ വെട്ടിയതിനു ശേഷം ഷീറ്റാക്കാതെ ഓട്ടുപാലാക്കുന്നുണ്ട്. പലരുടെയും വരുമാന മാർഗമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. പാെലീസിൽ പരാതിപ്പെടാനൊരുങ്ങുകയാണ് സ്ഥല ഉടമകളും റബർ ടാപ്പിംഗ് തൊഴിലാളികളും.
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |