റാന്നി - സ്വന്തം ഇലക്ഷൻ പ്രചാരണത്തിന് പാട്ടുപാടി ഹിറ്റായ പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബീന ജോബി വീണ്ടും വാർത്തകളിൽ നിറയുന്നു. ഇത്തവണ സംസ്ഥാനം ഉറ്റുനോക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യൂ.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനുവേണ്ടിയാണ് ബീന ഗാനം ആലപിച്ചിരിക്കുന്നത്. ഒന്നാനാം കുന്നിന്മേൽ എന്ന പാട്ടിൻറെ ഈണത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം കഴിഞ്ഞ ദിവസം കോട്ടയം വാകത്താനത്ത് നടന്ന ഇലക്ഷൻ കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വീ.ടി. സതീശൻ പ്രകാശനം ചെയ്തു. 2020 -ൽ സ്വന്തം ഇലക്ഷൻ പ്രചാരത്തിനു പാട്ടുപാടിയ സ്ഥാനാർഥി എന്ന നിലയിൽ ബീന സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. കൂടാതെ കഴിഞ്ഞ തവണ റാന്നി നിയസഭ മണ്ഡലത്തിൽ മത്സരിച്ച യൂ.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാന് വേണ്ടിയും. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച യൂ.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസിന് വേണ്ടിയും ബീന പാട്ടുകൾ പാടിയിരുന്നു. ആദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ബീന പ്രസിഡന്റ് സ്ഥാനം മുമ്പ് രാജി വച്ചിരുന്നു. നിലവിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ ചെമ്പനോലി വാർഡ് മെമ്പർ സ്ഥാനം വഹിക്കുന്നു.കരോട്ടുപാറ ജോബി കെ.ജോസിന്റെ ഭാര്യയാണ് ബീന
0 Comments
Leave a Reply. |
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |