അത്തിക്കയം : നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡ് കടുമീൻചിറ കട്ടിക്കൽ ഗുരുമന്ദിരം മുതൽ ചപ്പാത്തു വരെ രാത്രിയായാൽ വെളിച്ചമില്ല. ഈ ഭാഗങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തതുമൂലം രാത്രി കാലങ്ങളിൽ ആളുകൾക്ക് ഇതുവഴി സഞ്ചരിക്കാൻ ഭയമാണ്. സന്ധ്യ കഴിയുമ്പോൾ കാട്ടുപന്നിയുടെ വിഹാര കേന്ദ്രമാണ് പ്രദേശം. ഒരു വർഷത്തിന് മുമ്പ് റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിക്കുകയും തുടർന്ന് മയക്കു വെടി വയ്ക്കാൻ വന്ന വനപാലകരിൽ ഒരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി ആളുകൾ വെളുപ്പിനെ ഈ മേഖലകളിൽ റബർ ടാപ്പിംഗിനായി പോകുന്ന വഴികൂടിയാണ്. അടിയന്തര ആവശ്യം മനസിലാക്കി ഈ പ്രദേശത്തു എത്രയും വേഗം തെരുവ് വിളക്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |