അത്തിക്കയം: സ്വകാര്യ ബസ് ഇടിച്ചു തകർന്ന അത്തിക്കയം പാലത്തിന്റെ കൈവരിയുടെ അറ്റകുറ്റപ്പണി വൈകുന്നു. ഒരു വർഷം മുമ്പാണ് കൈവരി തകർന്നത്. പാലത്തിന്റെ ഇരു വശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഓവുകൾ അടഞ്ഞിരിക്കുന്നതിനാൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നു. രാത്രികാലങ്ങളിൽ പൂർണതോതിൽ പ്രകാശമില്ലാത്തതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ സമീപ സ്ഥലങ്ങളിലെ പാലങ്ങളുടെ കൈവരികൾ നശിച്ചിരുന്നു. പക്ഷേ അത്തിക്കയം പാലത്തിന്റെ മുകളിലൂടെ വെള്ളം നിറഞ്ഞൊഴുകിയിട്ടും പാലത്തിന് കേടുപാടുകൾ ഉണ്ടായില്ല.